സൗദിയില്‍ ഇന്ന് 249 പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു

♠ ജെ.പി
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 249 പേരിലാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,57,872 ആണ്. കോവിഡ് മൂലം ഇന്ന് 12 പേരാണ് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5919 പേരുമാണ്.
337 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,47,513 പേരുമാണ്. 4440 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 632 പേരാണ് അത്യാസന്ന നിലയിലുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
റിയാദ് 65, മക്ക 51, മദീന 32, കിഴക്കന്‍ പ്രവിശ്യ 29, അല്‍ ഖസീം 19, അസീര്‍ 17, നജ്‌റാന്‍ 13, അല്‍ ബാഹ 9, ഹായില്‍ 6, ഹുഫൂഫ് 4, തബൂഖ് 3, ജിസാന്‍ 1 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ സ്ഥലങ്ങള്‍.






