ദേശീയ ഫുട്ബോൾ താരം ഇഗ്നേഷ്യസ് അന്തരിച്ചു

♠ ഹരിത ഉമാമഹേശ്വരൻ
ബെംഗളൂരു: ദേശീയ ഫുട്ബോൾ താരവും ഇന്ത്യൻ ടീം മുൻ ഗോൾകീപ്പറുമായ ഫ്രാൻസിസ് ഇഗ്നേഷ്യസ്(54) അന്തരിച്ചു. ബംഗളൂരുവിലെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രിയിൽ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് മാനേജർ ആയിരുന്നു.
ജോലിക്കിടെയായിരുന്നു ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ മിഷ്യൻ ക്വർട്ടേഴ്സിൽ പരേതനായ സി എൽ ഇഗ്നേഷ്യസിന്റെയും റോസിയുടെയും മകനാണ്.
ഭാര്യ: ബിന്ദു. മക്കൾ: ഡെയ്നി. സഹോദരങ്ങൾ: ജോണി, മാത്യു, ജോജു, ആന്റോ, ജിജി, ഡെന്നി, ഷൈനി ബിജു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് പുത്തൻപള്ളി സെമിത്തേരിയിൽ നടക്കും .
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






