സൗദിയില്‍ ഇന്ന് 263 പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു

♠ ജെ.പി
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേരിലാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 3,57,623 ആണ്. കോവിഡ് മൂലം ഇന്ന് 11 പേരാണ് മരിച്ചത്. കൊവിഡ് പ്രതിദിന മരണ നിരക്കില്‍ ഏറ്റവും കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5907 പേരുമാണ്.
374 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,47,176 പേരുമാണ്. 4540 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 649 പേരാണ് അത്യാസന്ന നിലയിലുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
റിയാദ് 62, മക്ക 52, മദീന 41, കിഴക്കന്‍ പ്രവിശ്യ 40, അല്‍ ഖസീം 25, അസീര്‍ 15, വടക്കന്‍ അതിര്‍ത്തി 7, ഹായില്‍ 5, തബൂഖ്, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ 4 വീതം, അല്‍ ജൗഫ്, അല്‍ ബാഹ എന്നിവിടങ്ങളില്‍ 2 വീതം എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ പ്രവിശ്യകള്‍.






