സൗദിയില്‍ ഇന്ന് 232 പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു

♠ ജെ.പി
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 232 പേരിലാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 3,57,360 ആണ്. കോവിഡ് മൂലം ഇന്ന് 12 പേരാണ് മരിച്ചത്. കൊവിഡ് പ്രതിദിന മരണ നിരക്കില്‍ ഏറ്റവും കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5896 പേരുമാണ്.
393 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,46,802 പേരുമാണ്. 4662 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 659 പേരാണ് അത്യാസന്ന നിലയിലുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദ് 67 പേരിലാണ്. മക്ക 42, മദീന 32, കിഴക്കന്‍ പ്രവിശ്യ 28, അസീര്‍ 23, അല്‍ഖസീം 17 എന്നിങ്ങനെയും ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു.






