കെ.എസ്.എഫ്.ഇ യിലെ റെയിഡിലൂടെ സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കെ. മുരളീധരൻ എം.പി

കടവത്തൂർ: കെ.എസ്.എഫ്.ഇ യിലെ റെയിഡിലൂടെ സർക്കാരിൻ്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കെ.മുരളീധരൻ എം.പി. കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇ യെ പിണറായി സർക്കാർ മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സംഘത്തിൻ്റെ പിടിയിലമർന്നിട്ടും മനസ്സിലാക്കാൻ സർക്കാർ ഇൻറലിജൻസിന് കഴിയാത്തത് തന്നെ പിണറായി വിജയൻ രാജിവെക്കേണ്ട വിഷയമാണ്.
വടക്കെ പൊയിലൂരിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.പി മോഹന്നൻ അദ്ധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രൻ, കെ.പി.സാജു, സി.കെ.സഹജൻ, എം.ഗഫൂർ, പി.കൃഷ്ണൻ, കെ.സുരേഷ് ബാബു, സായന്ത്.ടി, ഹൃദ്യ എൻ.പി പ്രസംഗിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






