നായക്കേസ് നാറ്റക്കേസായി, യുവാവ് സ്ത്രി പീഡനക്കേസില്‍ അറസ്റ്റില്‍

വളര്‍ത്തുനായ വല്ലാതെ കുരയ്കുന്നു. വീട്ടുകാരിയെ അടിച്ചും ചീത്ത വിളിച്ചും വാഹനം തകര്‍ത്തും യുവാവിന്റെ പ്രതികാരം
തലശ്ശേരി: കാണുമ്പോഴെല്ലാം വളര്‍ത്തുനായ വല്ലാതെ കുരയ്കുന്നതില്‍ പ്രകോപിതനായ യുവാവ് നായയെ വളര്‍ത്തുന്ന വീട്ടുകാരിയെ അടിച്ചും ചീത്ത വിളിച്ചും വാഹനം തകര്‍ത്തും പ്രതികാരം തീര്‍ത്തു. തലശ്ശേരി തിരുവങ്ങാട് രണ്ടാം ഗേറ്റിനടുത്ത തിരുവാതിരയില്‍ ഗാര്‍ഗി കെ. രഘൂത്തമനാണ് ആക്രമത്തിനിരയായത്.
വളര്‍ത്തുനായയെ കല്ലെറിഞ്ഞ് ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് ഹെല്‍മെററ് കൊണ്ട് അടിക്കുകയും അസഭ്യം പറഞ്ഞ് ചൂരിദാര്‍ വലിച്ച് മാനഹാനി ഉണ്ടാക്കുകയും ചെയ്തതായുള്ള ഗാര്‍ഗിയുടെ പരാതിയില്‍ ഇതേ സ്ഥലലത്തെ പയ്യനാടന്‍ വീട്ടില്‍ സുധിന്‍ (26) എന്നയാള്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. കുറ്റാരോപിതനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പരാതിക്കാരിയുടെ വീട്ടു മുറ്റത്തു ഉണ്ടായിരുന്ന കാറിന്റെ ഗ്‌ളാസ് കല്ലെറിഞ്ഞു തകര്‍ത്തതില്‍ 30,000 രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. ഗാര്‍ഗിയുടെ വീട്ടിനടുത്ത് കൂടിയാണ് സുധിന് സ്വന്തം വീട്ടിലേക്ക് പോകാനുള്ള വഴി. ഏത് സമയത്തും ഇത് വഴി പോവുമ്പോള്‍ ഗാര്‍ഗിയുടെ വളര്‍ത്തുനായ കുരച്ച് ബഹളം കൂട്ടുമത്രെ. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് അറിയുന്നു. എന്നാല്‍ നായക്കേസ് നാറ്റക്കേസായതോടെ സ്ത്രി പീഡനക്കേസില്‍പെട്ട നിധിനെ കോടതി റിമാന്റ് ചെയ്തു.






