പിണറായി ഭരണം; കള്ളക്കടത്ത്, കമ്മീഷന്‍ മാഫിയ ഭരണമായി അധ:പതിച്ചെന്ന് കെ. മുരളീധരന്‍ എം.പി

തലശ്ശേരി: പിണറായി വിജയന്റെ ഭരണം, കള്ളക്കടത്ത്, കമ്മീഷന്‍ മാഫിയ ഭരണമായി അധ:പതിച്ചെന്ന് കെ. മുരളീധരന്‍ എം.പി. കേന്ദ്രം വേണ്ടെന്ന് വെച്ച കെ. റെയില്‍ പദ്ധതി പിണറായി വിജയന്‍ തറക്കല്ലിടാന്‍ പോകുകയാണ്. ഇത് കമ്മീഷന്‍ വാങ്ങി അഴിമതി നടത്തുന്നതിന് വേണ്ടിയാണ്. കെ.എസ്.എഫ്.ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഈ സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു എന്നും കെ. മുരളീധരന്‍ എം.പി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്യുന്ന സി.പി.എം വിജിലന്‍സിനെതിരെ സമരം ചെയ്യുമൊ എന്ന് അദ്ദേഹം ചോദിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തലശ്ശേരി നഗരത്തിന് യു.ഡി.എഫ് ഭരണകാലത്ത് നടന്ന വികസനത്തിനപ്പുറം, എല്‍.ഡി.എഫ് ഭരണകാലത്ത് ഒന്നും തന്നെ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികളില്‍പെടുത്തി, നഗര വികസനത്തിന് ആവശ്യമായ സഹായം ലഭിക്കുന്നത് സംബന്തന്ധച്ച് മുനിസിപ്പല്‍ ചെയര്‍മാന് കത്ത് അയച്ചെങ്കിലും, സ്ഥാനമൊഴിയുന്നതുവരെ അദ്ദേഹത്തില്‍ നിന്നും മറുപടി ലഭിച്ചില്ലെന്നും എം.പി ആരോപിച്ചു.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തിരുവങ്ങാട് മേഖലാ സംഗമത്തിന്റെ ഉത്ഘാടനം മഞ്ഞോടി അഡ്വ. കെ.ബാലകൃഷ്ണന്റെ വസതിയില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.മുരളീധരന്‍ എം. പി.

കെ.സി ജയപ്രകാശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന: സെക്രട്ടറിമാരായ വി.എ നാരായണന്‍, സജീവ് മാറോളി, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. സി.ടി സജിത്ത്, എം.പി അരവിന്ദാക്ഷന്‍, പി.വി രാധാകൃഷ്ണന്‍, കെ ജയരാജന്‍, ഇ. വിജയകൃഷ്ണന്‍, പി.ഒ മുഹമ്മദ് റാഫി ഹാജി എന്നിവര്‍ സംസാരിച്ചു.