കാളികാവ് മുള്ളന്‍ ഫഹദ് ചെങ്കൊടിയോട് വിടപറഞ്ഞ് ലീഗിലേക്ക് (Video)

ഫഹദ് ഇനിമുതല്‍ ജിദ്ദയില്‍ കെ.എം.സി.സിക്കൊപ്പം പ്രവൃത്തിക്കും

♠ ജെ.പി

ജിദ്ദ: ഭരണത്തിന്റെ മറപറ്റിയുള്ള സി.പി.എം നേതാക്കളുടെയും നേതാക്കളുടെ മക്കളുടേയും അഴിമതി, അക്രമം, മയക്കുമരുന്ന് കേസ് തുടങ്ങിയവയോടുള്ള വെറുപ്പുകാരണം പ്രവാസ ലോകത്തെ സജീവ സി.പിഎം അനുഭാവിയും സാമൂഹിക സേവകനുമായ, മലപ്പുറം കാളികാവ് പഞ്ചായത്തിലെ അഞ്ചച്ചവിട്ടി ഒന്നാം വാര്‍ഡ് സ്വദേശി മുള്ളന്‍ ഫഹദ് സി.പി.എംനോടും അനുഭാവ സംഘടനകളോടുമുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് ഇനി മുതല്‍ കെ.എം.സി.സിയില്‍ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിരിക്കയാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ ദിവസം ജിദ്ദയില്‍ കെഎംസിസി സംഘടിപ്പിച്ച ചടങ്ങില്‍ കാളികാവ് പഞ്ചായത്ത് കെ.എംസിസി ഭാരവാഹി മജീദ് അഞ്ചച്ചവിടിയുടെയും മറ്റ് സഹഭാരവാഹികളുടെയും കൂടെ ജിദ്ദ കെ.എം.സി.സി ആസ്ഥാനത്ത് എത്തി കെ.എം.സി.സി അംഗത്വം ഏറ്റുവാങ്ങി.

ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഫഹദിന് അംഗത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിസ്സാം മമ്പാട്, വി.പി മുസ്തഫ ഇസ്ഹാഖ് പൂണ്ടോളി, എ.കെ ബാവ, സി.സി കരീം, മജീദ് പുകയൂര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.