കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് 220 പേരില്‍

♠ ജെ.പി
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേരിലാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 3,56,911 ആണ്. കോവിഡ് മൂലം ഇന്ന് 13 പേരാണ് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5870 പേരുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
401 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,46,023 പേരുമാണ്. 5018 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 675 പേരാണ് അത്യാസന്ന നിലയിലുള്ളത്.
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദ് 55 പേരില്‍, ജിദ്ദ 28, മദീന 15, മക്ക 12, തബുക്ക് 8 എന്നിങ്ങനെയാണ്.






