ലൈഫ് മിഷൻ ക്രമക്കേട്; പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കാൻ വിജിലൻസ് നിർദ്ദേശം

♠ ഹരിത ഉമാമഹേശ്വരൻ

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേട് കേസിലെ പ്രതി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സ്വർണ്ണക്കള്ളക്കടത്ത് കേസിലെ കൂട്ടു പ്രതികളായ സ്വപ്ന,സന്ദീപ് എന്നിവരുടെ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കാൻ വിജിലൻസ് നിർദ്ദേശം. കേന്ദ്ര ഏജൻസികൾ ശേഖരിച്ച് ചാറ്റുകൾ ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു.

സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യങ്ങൾ ശിവശങ്കർ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് കൈമാറിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറെ കണ്ടെത്തൽ. ശിവശങ്കറിന്റെ അറിവോടെ സ്മാർട്ട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ പദ്ധതി എന്നിങ്ങനെ സ്വപ്ന പല ഘട്ടങ്ങളിലും ഇടപെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇതിനെ സംബന്ധിച്ചുള്ള വാട്സ്ആപ്പ് ചാറ്റുകൾ നേരത്തെതന്നെ കിട്ടിയിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി. ശിവശങ്കരൻ ദുരൂഹമായ ഇടപെടലുകളാണ് ഇതുവഴി തെളിയുന്നതെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നുണ്ട്.