സോളാര്‍ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറെന്ന് ശരണ്യ മനോജ്

കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഏറെ വിവാദമുയര്‍ത്തിയ സോളാര്‍ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാറെന്ന് കേരളാ കോണ്‍ഗ്രസ് ബിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍. കൊല്ലം തലവൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയാണ് മനോജ് കുമാര്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും അതോടൊപ്പം എഴുതിക്കുകയും ചെയ്തത് ഗണേഷ്‌കുമാറാണ് എന്നാണ് മനോജ് കുമാര്‍ പറഞ്ഞത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ആര്‍ ബാലകൃഷ്ണ പിള്ളയുടെയും ഗണേഷ് കുമാറിന്റെയും ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്നു ശരണ്യ മനോജ് എന്ന മനോജ് കുമാര്‍. അടുത്ത സമയത്താണ് കേരളാ കോണ്‍ഗ്രസ് ബിയില്‍നിന്നും ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പരാതിക്കാരി യുഡിഎഫ് നേതാക്കള്‍ക്കെതിരെ പറഞ്ഞത് പലതും ഗണേശ് കുമാറും അദ്ദേഹത്തിന്റെ പിഎയും ചേര്‍ന്നായിരുന്നുവെന്ന് മനോജ് കുമാര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കേസുമായി ബന്ധപ്പെട്ട് ഒരു രഹസ്യം അറിയാം. പക്ഷേ. അദ്ദേഹം ആ രഹസ്യം പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെന്നും മനോജ് കുമാര്‍ പറഞ്ഞു.
എന്നാല്‍ മനോജ് കുമാറിന്റെ ആരോപണങ്ങള്‍ സോളാര്‍ കേസിലെ പരാതിക്കാരിയായ സരിത എസ് നായര്‍ നിഷേധിച്ചു.






