കേരള ബാങ്കിൽ ഇടതുഭരണം

♠ ഹരിത ഉമാമഹേശ്വരൻ
തിരുവനന്തപുരം: കേരള ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് പാനലിന് സമ്പൂർണ വിജയം. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ,അർബൻ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരായാണ് തിരഞ്ഞെടുത്തത്.
യു.ഡി.എഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഗോപി കോട്ടമുറിക്കലിയാണ് സിപിഎം സംസ്ഥാന സമിതി ചെയർമാൻ ആയി തിരഞ്ഞെടുതെക്കും. ഭരണസമിതി യോഗം വെള്ളിയാഴ്ച നടക്കും.
വെള്ളിയാഴ്ച ആയിരിക്കും ചെയർമാനെ തിരഞ്ഞെടുക്കുന്നത്. ഇതിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുകയും ചെയ്യും. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായി ഇല്ലാത്തതിനാൽ ഇവിടെ ജില്ലാ പ്രതിനിധി തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കില്ല.മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ നിന്നും പ്രാഥമിക കർഷക സഹകരണ ബാങ്കുകളുടെ പ്രതിനിധികളായി ഓരോ അംഗങ്ങളെയാണ് തിരഞ്ഞടുകുന്നത്.
2019 നവംബർ 26നാണ് സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. ഒരു വർഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്ക് ആയിരിക്കും ചുമതല.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






