മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേല്‍(71) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3:30 ഓടെയായിരുന്നു അന്ത്യം. അഹമദ് പട്ടേലിന്റെ മകനും എംപിയുമായ ഫൈസല്‍ പട്ടേലാണ് അഹമദ് പട്ടേലിന്റെ നിര്യാണവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക