ഹരിദാസ് മൊകേരിയുടെ പ്രചരണ പരിപാടിയുടെ ഉദ്ഘാടനം വി എ നാരായണന്‍ നിര്‍വ്വഹിച്ചു

തലശ്ശേരി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കതിരൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഹരിദാസ് മൊകേരിയുടെ പ്രചരണ പരിപാടിയുടെ ഉദ്ഘാടനം കതിരൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിഎ നാരായണന്‍ ഉത്ഘാടനം ചെയ്തു.

ബഷീര്‍ ചെറിയാണ്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി മാരായ എംപി അരവിന്ദാക്ഷന്‍, രാജീവ് പാനുണ്ട, എ പ്രേമരാജന്‍ മാസ്റ്റര്‍ എ.വി രാമദാസന്‍, ഒ ഹരിദാസന്‍ എകെ പുരുഷോത്തമന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ അഡ്വ പി.വി. സനല്‍കുമാര്‍, കെ ലതിക, പിപി മുഹമ്മദ് ഷാജീര്‍ ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ടിവി ശിവദാസ് ബാബു പിവി സനിത, ടി ദിവ്യ. പി മനോജ്, കെ ലതിക, എന്‍. ഹരീന്ദ്രന്‍, കെ.കെ നാരായണന്‍ മാസ്റ്റര്‍ എന്നിവരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക