ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ വിജിലന്‍സ് പരിശോധന നടത്തി

തലശ്ശേരി: ബില്‍ഡിംഗ് പ്‌ളാനില്‍ ഒതുങ്ങാതെ നിര്‍മ്മാണം നടത്തി പാര്‍ക്കിംഗ് സ്ഥലം ഇല്ലാതാക്കി എന്ന പരാതിയെ തുടര്‍ന്ന് ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ വിജിലന്‍സ് പരിശോധന നടത്തി. തലശ്ശേരി ഒ.വി റോഡ് പുതിയ ബസ്‌സ്റ്റാന്റ് ബൈപാസിലുള്ള ഷോപ്പേഴ്‌സ് മാളിലാണ് വിജിലന്‍സ് സി.ഐ. എ.വി ദിനേശിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വാസന്‍ ഐകേര്‍ ആശുപത്രി ഉള്‍പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവൃര്‍ത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിനരികില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് മാത്രമേ എത്തിപ്പെടാനാവൂ. മറ്റുള്ള വാഹനങ്ങള്‍ ബൈപാസില്‍ നിര്‍ത്തിയിടണം. ഇത് ഗതാഗതപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നതിനാലാണ് പരാതി ഉയര്‍ന്നത്. വിജിലന്‍സിനൊപ്പം നഗരസഭയിലെ കെട്ടിട നിര്‍മ്മാണ അനുമതി വിഭാഗത്തിലെ ഉദ്യോഗസ്ഥരും തെളിവെടുക്കാനെത്തിയിരുന്നു. പൊതുവഴിയില്‍ നിന്ന് കെട്ടിടത്തിലേക്കുള്ള ദൂരം, ഗോവണിയുടെ സൗകര്യങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി. പാനൂര്‍ സ്വദേശി അസീറാണ് കെട്ടിട ഉടമ.






