രാജ്യത്തെ കൊവിഡ് കേസുകള്‍ 92 ലക്ഷത്തിനരികെ

♠ ഹരിത ഉമാമഹേശ്വരന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ 92 ലക്ഷത്തിനരികെ എത്തുകയും ഇന്നലെ മാത്രം 480 മരണം റിപ്പാര്‍ട്ട് ചെയ്യുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 1,624 പുതിയ കൊവിഡ് കേസുകളും 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,904 പേര്‍ക്ക് രോഗമുക്തിയുണ്ടായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേരിലാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്തത് 91,77,841 കൊവിഡ് കേസുകളാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളം, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്.

480 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് ആകെ മരിച്ചവര്‍ 1,34,218 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്‌സയിലുള്ളത് 4,38,667 പേരാണ്. കഴിഞ്ഞ ദിവസം 42,314 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവര്‍ 86,04,955 പേരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

1,624 പുതിയ കൊവിഡ് കേസുകളും 17 മരണങ്ങളുമാണ്  കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 1,904 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്. 12,245 പേരാണ് ചികിത്‌സയിലുള്ളത്. തമിഴ്‌നാട്ടിലെ ആകെ കേസുകളുടെ എണ്ണം 7,71,619. രോഗമുക്തര്‍ 7,47,752 പേരാണ്. 11,622 പേര്‍ മരിക്കുകയും ചെയ്തു.

ആന്ത്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 545 പുതിയ കൊവിഡ് കേസുകളും 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 4,153 പുതിയ കൊവിഡ് കേസുകളും 30 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.