പെട്രോള്‍ വിതരണ കേന്ദ്രത്തിനുനേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം

♠ ജെ.പി

ജിദ്ദ: ജിദ്ദയിലെ പെട്രോള്‍ വിതരണ കേന്ദ്രത്തിനുനേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം. ജിദ്ദയുടെ വടക്ക് ഭാഗത്താണ് തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നാഷനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അറാംകോയുടെ എണ്ണ വിതരണ പൈപ് ലൈനിനോടനുബന്ധിച്ച സ്‌റ്റേഷനിലാണ് ആക്രമണമുണ്ടായത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പുലര്‍ച്ചെ 3.50നാണ് ആണ് മിസൈല്‍ ആക്രമണം ഉണ്ടായത്. പെട്രോളിയം വിതരണ കേന്ദ്രത്തിലെ ടാങ്കിന് തീ പിടിച്ചിരുന്നു. എന്നാല്‍ അഗ്‌നിശമന വിഭാഗം തീ അണച്ചു. ആര്‍ക്കും പരിക്കില്ല.

നേരത്തെയും ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെയും എണ്ണ ഘനന, വിതരണ കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ സൗദി അറേബ്യ അപലപിക്കുകയും ഭീരുത്വപരമായ നിടപടിയെണെന്നന്ന് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.