പി.ജെ ജോസഫിന്റെ പരാതി ഫയലില്‍ സ്വീകരിച്ചു, രണ്ടില ചിഹ്‌നത്തിന് സ്‌റ്റേ അനുവദിച്ചില്ല

♠ ഹരിത ഉമാമഹേശ്വരന്‍
കൊച്ചി: കേരള കോണ്‍ഗ്രസ്(എം) ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്‌നം അനുവദിച്ചുള്ള തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനം ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. പി.ജെ ജോസഫായിരുന്നു കോടതിയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി വിഭാഗം രണ്ടില ഉപയോഗിക്കുന്നത് തടയുകയായിരുന്നു പി.ജെ ജോസഫിന്റെ ലക്ഷ്യം. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് പി.ജെ ജോസഫിന്റെ ആവശ്യം അംഗീകരിച്ചില്ല. ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ പി.ജെ ജോസഫിന്റെനീക്കം പൊളിഞ്ഞിരിക്കുകയാണ്.
വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ചിഹ്‌നം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതെന്നായിരുന്നു ജോസഫിന്റെ വാദം. ഇന്ന് രാവിലെയാണ് സിംഗിള്‍ ബെഞ്ച് തീരുമാനത്തിനെതിരെ പി.ജെ.ജോസഫ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയും കേസ് ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌റ്റേ ആവശ്യം അനുവദിച്ചില്ല.
പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വര്‍ക്കിങ് ചെയര്‍മാന്‍ താനാണെന്നു കാണിച്ച് പി.ജെ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനം ശരിവച്ചിരുന്നു. ഇതിനെതിരെയായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി പി.ജെ ജോസഫ് കോടതിയെ വീണ്ടും സമീപിച്ചത്.






