കൊവിഡ് വ്യാപനം രൂക്ഷം ആശങ്കയോടെ ഡല്‍ഹി

♠ ഹരിത ഉമാമഹേശ്വരന്‍
ഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു. കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിദിനം വര്‍ദ്ധനവ് 44,059 ആണ്. 24 മണിക്കൂറിനിടെ 511 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,33,738 ആയി. നിലവില്‍ ചികിത്സയിലുള്ളത് 4,43,486 പേരാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റോഡുകള്‍ തോറുമുള്ള ബോധവല്‍ക്കരം നടന്നുവരികയാണ്. മഹാരാഷ്ട്രയില്‍ 5,753 പുതിയ കേസുകളും 50 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 1495, തമിഴ്‌നാട്ടില്‍ 1655, കര്‍ണാടകയില്‍ 1704 എന്നിങ്ങനെയാണ് പ്രതിദിന കൊവിഡ് വര്‍ദ്ധനവ്.






