ശിവശങ്കറിനെതിരെ തെളിവ് ശേഖരിച്ച് കസ്റ്റംസ്, അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി

♠ ഹരിത ഉമാമഹേശ്വരന്‍
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ അറസ്റ്റുചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. നേരത്തെ ജയിലിലെത്തിയാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത്.
നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ സമയത്തുതന്നെ കസ്റ്റംസ് സംഘം അവിടെ എത്തുകയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്മായി സംസാരിക്കുകയും ചെയ്തിരുന്നു.






