കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് 224 പേരില്‍ മാത്രം

♠ ജെ.പി

റിയാദ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 224 പേരില്‍ മാത്രമാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 3,55,258 ആണ്. കോവിഡ് മൂലം ഇന്ന് 19 പേരാണ് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5780 പേരുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

486 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,43,371 പേരുമാണ്. 6107 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 785 പേരാണ് അത്യാസന്ന നിലയിലുള്ളത്.

ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍ 51 പേരിലാണ്. യാമ്പു 21, മക്ക 19, മദീന 17, ബുറൈദ 9, ഉനൈസ, ജിദ്ദ 8 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.