സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5254 പേരില്‍

♠ ഹരിത ഉമാമഹേശ്വരന്‍
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചത് പ്രകാരം കേരളത്തില്‍ 5254 പേരില്‍ ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6227 പേരാണ് കൊവിഡില്‍നിന്നും രോഗമുക്തി നേടിയത്.
കേരളത്തില്‍ ഇന്നലെ 5772 പേരിലായിരുന്നു കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നത്. രോഗമുക്തി നേടിവരാകട്ടെ 6719 പേരുമായിരുന്നു. എറണാകുളം, മലപ്പുറം, കോഴിക്കോട്, ജില്ലകളിലായിരുന്നു ഇന്നലെ ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 25 മരണങ്ങളാണ് ഇന്നലെ കൊവിഡ്-19 മൂലമുണ്ടായത്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തവുമായിരുന്നില്ല.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 45,209 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 90,95,807 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,40,962 ആളുകളാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 501 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 1,33,227 ആയി ഉയര്‍ന്നു.






