പോലീസ് ആക്ട് ഭേദഗതിക്കെതിരെ കടുത്ത വിമര്‍ശനം

♠ ഹരിത ഉമാമഹേശ്വരന്‍
ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്രത്തിനും മാധ്യമ സ്വാതന്ത്രത്തിനും പോഷക സംഘടനകളെ അടക്കം എന്നും തെരുവിലറക്കി സമരം ചെയ്യാറുള്ള സി.പിഎം, മാധ്യമങ്ങളെ നിയന്ത്രിക്കാനെന്നപേരില്‍ കൊണ്ടുവന്ന പുതിയ ഭേതഗതിക്കെതിരെ വിവിധ കോണുകളില്‍നിന്നും കടുത്ത വിമര്‍ശനം. സോഷ്യല്‍ മീഡിയ, അല്ലെങ്കില്‍ കുറ്റകരമായ, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്നതായി കരുതപ്പെടുന്ന സൈബര്‍ പോസ്റ്റുകള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിലൂടെയാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വ്യക്തികളെ അപമാനിക്കുന്ന തരത്തില്‍ ഏതെങ്കിലും കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുന്നതാണ് ഭേദഗതിയിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നിയമ ഭേദഗതിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നിരിക്കയാണ്.
വ്യക്തികള്‍ക്ക് നേരെയുള്ള അധിക്ഷേപത്തില്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ ഇനി പോലീസിന് സാധിക്കുംമെന്നാണ് പുതിയ ഭേതഗതിയില്‍ ഉള്ളത്. പോലീസ് നിയമം 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി വരുത്തിയത്. വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ ലക്ഷ്യമിട്ട ഉള്ളടക്കം നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ ഇ രണ്ടും ഒന്നിച്ചോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പില്‍ ചേര്‍ത്തിട്ടുള്ളത്.
കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം, മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങി നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുണ്ട്. വിയോജിപ്പുകളെ നിശബ്ധമാക്കുന്നതിന് ഇത് ക്രൂരവും ദുരുപയോഗം ചെയ്യപ്പെടുന്നതുമാണ്. ഐടി നിയമത്തിലെ സിമിലാര്‍ സെക്ഷന്‍ 66 എ. എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. സാമൂഹ്യ മാധ്യമങ്ങളില്‍ കുറ്റകരമായ പോസ്റ്റ് ഇട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവ് നല്‍കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ട്വീറ്റ് ചെയ്തു. സമാനമായി അന്വേഷണ ഏജന്‍സി നാല് തവണ അവസാനിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്ത കേസില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചതും ഞെട്ടിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. തന്റെ സുഹൃത്തായ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ക്രൂരമായ തീരുമാനങ്ങളെ എങ്ങിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം പോലീസ് നിയമഭേദഗതി ദേശീയ നേതൃത്വത്തില്‍ വിവാദമായതോടെ സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്നത് ഒഴിവാക്കാന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ് പോലീസ് നിയമഭേദഗതിയിലെ വ്യവസ്ഥകളെന്ന് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലെന്നാണ് റിപ്പോര്‍ട്ട്.






