കേരളത്തില്‍ കൊവിഡിന്റെ രണ്ടാംവരവിന് സാധ്യത

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ സൂചന നല്‍കുന്നു. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. എങ്കിലും കൊവിഡിന്റെ രണ്ടാം വരവ് എപ്പോഴും പ്രതീക്ഷിക്കാവുന്നതാണ്. വിദഗ്ധര്‍ എല്‍കുന്ന സൂചന ആശങ്ക ഉളവാക്കുന്നതാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കേരളം തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. എങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്നിലുള്ള സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരുമടക്കമുള്ളവരെല്ലാം കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. എങ്കിലെ കൊവിഡ് വ്യാപനം തടയാന്‍ ഉപകരിക്കുകയുള്ളു എന്നാണ് കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറയുന്നത്. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായകമാകും.

കേരളത്തില്‍ ഒക്‌ടോബര്‍ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പ്രകാരം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി രോഗവ്യാപനം വര്‍ദ്ധിക്കും. പിന്നീട് കുറയുവാനും സാധ്യതയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം രോഗവ്യാപനം വീണ്ടും കൂടാമെന്ന ആശങ്കയുമുണ്ട്.

കൊവിഡ് വ്യാപനം നടയുന്നതിനുള്ള മുന്‍കരുതലുകള്‍ തെരഞ്ഞെടുപ്പ് രംഗത്ത് പാലിക്കുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലുള്ള പ്രവര്‍ത്തകരും മത്‌സര രംഗത്തുള്ള സ്ഥാനാര്‍ഥികളും നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണം. സാമൂഹിക അകലം പാലിക്കുകയും വേണം. പ്രചരണത്തിന്റെ ഭാഗമായി വോട്ടുതേടി മറ്റു വീടുകളില്‍ പ്രവേശിക്കരുത്. കൈ കൊടുക്കാതിരിക്കുക. പ്രായമായവരെയും മറ്റും സ്പര്‍ശിക്കുകയൊ ചുംബിക്കുകയൊ ചെയ്യരുത്. കുട്ടികളെ വാരിപുണരുകയൊ എടുക്കാതിരിക്കുകയൊ ചെയ്യണം എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.