കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: സിഐജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ഇഡി ആര്‍ബിഐയ്ക്ക് കത്തയച്ചു.

ഇതുവരെ കടമെടുത്തതില്‍ സര്‍ക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയതായി സിഎജി വ്യക്തമാക്കി. എന്നാല്‍ റിപ്പോര്‍ട്ടില്‍ ചില തിരുത്തലുകള്‍ നടന്നതായി സര്‍ക്കാര്‍ പറഞ്ഞു. ചില പേജുകള്‍ എഴുതിച്ചേര്‍ത്തവയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. സിഎജിയും സര്‍ക്കാരും തമ്മില്‍ വാഗ്വാദം മുറുകുന്നതിനിടെയാണ് ഇഡി അന്വേഷണം നടത്തുവാനൊരുങ്ങുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നേരത്തെയും കിഫ്ബിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇഡിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. 250 കോടി യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു നേരത്തെ  അന്വേഷണം. ഈ അന്വേഷണം നടന്നുവരികയാണ്.