കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് 221 പേരില്‍ മാത്രം

♠ ജെ.പി

റിയാദ്: സൗദിയില്‍ ഇന്നും പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പേരില്‍ മാത്രമാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 3,55,034 ആണ്. കോവിഡ് മൂലം ഇന്ന് 16 പേരാണ് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5761 പേരുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

478 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരാകട്ടെ 3,42,882 പേരുമാണ്. 6391 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 796 പേര്‍ അത്യാസന്ന നിലയിലാണുള്ളത്.

ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 22 പേരിലാണ്. അല്‍ ജുബൈല്‍, ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ 12 വീതം, തായിഫ് 9, ഹുഫൂഫ് 6, ബുറൈദ, ഖമീസ് മുഷൈത്ത്, ദമ്മാം, ജിസാന്‍, തബൂഖ് എന്നിവിടങ്ങളില്‍ 5 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.