കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് 286 പേരില്‍ മാത്രം

♠ ജെ.പി
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 286 പേരില്‍ മാത്രമാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 3,54,813 ആണ്. കോവിഡ് മൂലം ഇന്ന് 16 പേരാണ് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5745 പേരുമാണ്.
448 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,42,404 പേരുമാണ്. 6664 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 793 പേരാണ് അത്യാസന്ന നിലയിലുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍ 76 പേരിലാണ്. ഹായില്‍ 30, മദീന 28, ദമ്മം 15, തായിഫ്, ജിദ്ദ 11 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.






