നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയെ ആറരമണിക്കൂര്‍ ചോദ്യം ചെയ്തു

♠ ഹരിത ഉമാമഹേശ്വരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രദീപ് കുമാറിനെ പോലീസ് ചോദ്യം ചെയ്തു. ആറരമണിക്കൂര്‍ നേരമാണ് ഇയാളെ ചോദ്യം ചെയ്തത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കിയ മാപ്പുസാക്ഷി വിപിന്‍ ലാലിനെ പ്രദീപ് കാസര്‍കോട് എത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തി എന്നാണ് കേസ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കുവേണ്ടി കാക്കനാട് സബ്ജയിലില്‍ നിന്ന് കത്തെഴുതിയ ബേക്കല്‍ മാലംകുന്നിലെ വിപിന്‍ ലാലിന്റെ പരാതിയിലാണ് പ്രദീപ് കുമാറിനെ പ്രതിചേര്‍ത്ത കേസെടുത്തിരിക്കുന്നത്. ജനുവരി 24ന് ഇയാള്‍ കാസര്‍കോട് ഒരു ജ്വല്ലറിയില്‍ എത്തി അവിടെ ജോലിചെയ്യുന്ന തന്റെ അമ്മാവന്‍ ഗിരീഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പിന്നീട് ഫോണ്‍ വിളിച്ചും കത്തെഴുതിയും ഭീഷണിപ്പെടുത്തി എന്നും ആയിരുന്നു പരാതി.

ജനുവരി 24 മുതല്‍ നാലുദിവസം കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലില്‍ പ്രദീപ് തങ്ങിയെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജ്വല്ലറിയില്‍ എത്തും മുന്നേ മാലംകുന്നിലെ വീട്ടിലും പ്രദീപ്കുമാര്‍ എത്തിയിരുന്നതായി പരാതിയിലുണ്ട്.

ആദ്യം കേസിലെ പ്രതി ചേര്‍ത്ത് വിപിന്‍ ലാലിനെ പിന്നീട് മാപ്പ് സാക്ഷി ആക്കുകയായിരുന്നു.