കോണ്‍ഗ്രസ് നേതാവും കവിയുമായ കടമേരി ബാലകൃഷ്ണന്‍ അന്തരിച്ചു

♠ ഹരിത ഉമാമഹേശ്വരന്‍
ആയഞ്ചേരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കവിയുമായ കടമേരി ബാലകൃഷ്ണന്‍ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു.
36 വര്‍ഷം തിരുവള്ളൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ വിവിധ പദവികള്‍ അലങ്കരിച്ചിരുന്നു. സാഹിത്യ മേഖലയിലും രാട്ട്ട്രീയത്തിലും സജീവമായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സമ്പൂര്‍ണ്ണ ബാല രാമായണത്തിനു പുറമെ നിളാതീരം, ചന്ദനമണി തുടങ്ങിയ കവിതാ സമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കെപിസിസി നിര്‍വാഹക സമിതിയിലും അംഗമായിരുന്നു. കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ എന്നീ സ്ഥാപനങ്ങളിലും പദവി അലങ്കരിച്ചിട്ടുണ്ട്.
ഭാര്യ: പ്രസന്ന. മക്കള്‍: കടമേരി എം.യുപി സ്‌കൂള്‍ അദ്ധ്യാപകന്‍ രതീഷ്, ബിന്ദു.






