കൊവിഡ് വാക്‌സിന് പ്രതീക്ഷിക്കുന്ന വില പരമാവധി 1000 രൂപ

♠ ഹരിത ഉമാമഹേശ്വരന്‍
ന്യൂഡെല്‍ഹി: രണ്ട് ഡോസ് കൊവിഡ് വാക്‌സിന് പരമാവധി 1000 രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്ത് ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ പ്രതീക്ഷിക്കുന്നുവെന്നും പൂനെ സിറം ഇന്‍ശ്ശിറ്റിയൂട്ട് വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ മരുന്ന് വിതരണം ചെയ്യുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമായിരിക്കും. ഏപ്രീല്‍ മാസത്തോടെ മറ്റുള്ളവര്‍ക്കും വാക്‌സിന്‍ വിതരണത്തിന് എത്തിക്കുമെന്നും ഇന്‍ശ്ശിറ്റിയൂട്ട് അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷത്തിലെത്തി. പത്ത് മാസമാകുമ്പോഴാണ് ഇത്രയുംപേരെ രോഗം പിടികൂടിയത്. രോഗ മുക്തി നേടിയവരുടെ എണ്ണം 84 ലക്ഷം കടന്നിട്ടുമുണ്ട്.






