പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തു

♠ഹരിത ഉമാമഹേശ്വരൻ
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കിയതോടെ കേസിലെ മൊത്തം പതിനേഴ് പ്രതികളായി.
പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ കിറ്റ്‌കോ ഉദ്യോഗസ്ഥരും പ്രതി ചേര്‍ക്കപ്പെട്ടു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ സ്‌പെഷ്യല്‍ സെക്രട്ടറി കെ സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ് രാജേഷ് എന്നിവര്‍ക്ക് പുറമെ കിറ്റ്‌കോ ഉദ്യോഗസ്ഥരായ എഞ്ചിനീയര്‍ എ.എച്ച് ഭാമ, കണ്‍സല്‍ട്ടന്റ് ജി സന്തോഷ് എന്നിവരെയും പ്രതി ചേര്‍ത്തു. ഇതോടെയാണ് കേസില്‍ പ്രതികളുടെ എണ്ണം പതിനേഴായത്.






