ഇബ്രാഹിം കുഞ്ഞിനെതിരെ പിടിമുറുക്കി ഇ ഡി

♠ ഹരിത ഉമാമഹേശ്വരൻ

കൊച്ചി: ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് അറസ്റ്റിന് പിന്നാലെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ മാസം 29 നാണ് കൊച്ചി ഓഫീസിൽ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നത്.

പാലം നിർമാണക്രമക്കേടിലൂടെ 13.45 കോടി നഷ്ടമാണ് പൊതു ഖജനാവിന് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ ധാരാളം വിവരങ്ങൾ ഇബ്രാഹിംകുഞ്ഞിനെ അറിയാമെന്നും ഇഡി വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ തെളിവുകൾ ലഭിക്കാൻ കാത്തിരിക്കുകയാണ് ഇ ഡി. ഹൈക്കോടതി നിർദ്ദേശം ഉള്ളതിനാൽ വിജിലൻസ് കണ്ടെടുത്ത രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറും. ഇതുകൂടി പരിശോധിച്ചതിനുശേഷം ആയിരിക്കും ഇബ്രാഹിം കുഞ്ഞിന് വീണ്ടും ചോദ്യം ചെയ്യുക.