കതിരൂർ മേഖലകളിൽ ബോംബ് നിർമ്മാണം സജീവമാവുന്നതായി സൂചനകൾ; പോലീസ് പരിശോധനകൾ ശക്തമാക്കി

തലശ്ശേരി: രാഷ്ട്രീയ വൈര്യം കാരണം പ്രതിയോഗികൾക്ക് നേരെ പ്രയോഗിക്കാനായി കതിരൂർ മേഖലകളിൽ ബോംബ് നിർമ്മാണം സജീവമായതായി സൂചനകൾ. രഹസ്യമായി ബക്കറ്റുകളിൽ ഒളിപ്പിച്ച് വെച്ച ഉഗ്രസ്ഫോടകശേഷിയുള്ള രണ്ട് ബോംബുകളാണ് കണ്ടെടുത്ത് പോലീസ് നിർവ്വീര്യമാക്കിയത്. നേരത്തെ ബോംബ് നിർമ്മാണ സ്ഥലത്ത് നിന്നും ബോംബ് സ്ഫോടനം നടന്ന് പലർക്കും പരിക്കേൽക്കുകയും നിർമ്മിച്ച ഒട്ടേറെ ബോംബുകളും കണ്ടെത്തുകയും ചെയ്തിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂവ്വപ്പാടിയിൽ മംഗലോട്ട് ചാലിൽ ഡോ.സജീവൻ്റെ ഉടമസ്ഥതയിലുള്ള ആൾ പാർപ്പില്ലാത്ത സ്ഥലത്താണ് ബോംബുകൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആയുർവേദ മരുന്നുകൾ ഉണ്ടാക്കുന്നത് ഇവിടെ നിന്നുമാണ്. ജോലി ചെയ്യുന്ന സ്ത്രീ മൂത്ത് നിൽക്കുന്ന വാഴ കുല വെട്ടാൻ പോയപ്പോഴാണ് രണ്ട് തൈകുണ്ടുകളിലായി പ്ലാസ്റ്റിക്ക് ബക്കറ്റുകൾ ഒളിപ്പിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്. പോലീസിൽ വിവരമറിയച്ചതിനെ തുടർന്ന് എസ്.ഐ. എൻ. ദിജേഷ്, അഡീഷണൽ എസ്.ഐ മാരായ ദിലീപ് ബാലക്കണ്ടി, കെ.സി അഭിലാഷ്, വിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് ബോംബുകൾ കണ്ടെത്തിയത്.തുടർന്ന് വ്യാപക പരിശോധന നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മുന്നിൽ കണ്ട് പോലീസ് കതിരൂർ പ്രദേശങ്ങളിൽ പ്രത്യേക പരിശോധനകളും സുരക്ഷയും ഒരുക്കുന്നുണ്ട്.






