ബ്രിട്ടണ്‍ 2030ഓടെ പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തും

♠ ഹരിത ഉമാമഹേശ്വരന്‍
ലണ്ടന്‍: ഹരിത വിപ്‌ളവത്തിന്റെ ഭാഗമായി 2030ഓടെ പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങി ബ്രിട്ടണ്‍. ഇതിലൂടെ രണ്ടര ലക്ഷത്തോളം പുതിയ തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങും എന്നാണ് സൂചന.
ഇതിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് പൂജ്യത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇതിലൂടെ കാലാവസ്ഥാവ്യതിയാനം അടക്കമുള്ള വെല്ലുവിളികള്‍ നേരിടാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട്. ഹൈബ്രിഡ് വാഹനങ്ങള്‍ അനുവദിക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
2030ഓടെ 2,50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സര്‍ക്കാര്‍ അതിന് പിന്തുണയൊക്കുമെന്നും ജോണ്‍സ് പറഞ്ഞു. ഹരിത വിപ്‌ളവത്തിന്റെ ഭാഗമായി 2040 ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അത് 2035ലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും ഒടുവിലെ പ്രഖ്യാപനം അനുസരിച്ച് 2030 തന്നെ ഇന്ധനം ഉപയോഗിച്ചുള്ള കാറുകളും വാഹനവും നിരോധിക്കാനാണ് തയ്യാറെടുക്കുന്നത്.
മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പല ലോക രാജ്യങ്ങളും തയ്യാറെടുക്കുകയാണ്.






