സൗദിയില്‍ മഴവര്‍ഷിക്കാനുള്ള പ്രാര്‍ത്ഥന നടത്തി

മക്ക: മഴക്കുവേണ്ടിയുള്ള ഇസ്തിസ്ഗ പ്രാര്‍ത്ഥന സംഘടിപ്പിക്കുവാന്‍ കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് അഭ്യര്‍ത്ഥിച്ചിരുന്നു. സല്‍മാന്‍ രാജാവിന്റെ അഭ്യര്‍ത്ഥന മുഖവിലക്കെടുത്താണ് സൗദിയിലെ എല്ലാ പ്രവിശ്യകളിലും ഇന്ന് ഇസ്തിസ്ഗ പ്രാര്‍ത്ഥന നടന്നത്. മഴപെയ്യുവാന്‍ താമസം നേരിടുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെകാലംമുതല്‍ നടക്കാറുള്ള ചര്യ പിന്തുടര്‍ന്നാണ് സൗദി അറേബ്യയിലുടനീളം ഇന്ന് മഴ തേടിയുള്ള ഇസ്തിസ്ഗ പ്രാര്‍ത്ഥന നടന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മക്കയിലെ വിശുദ്ധ പള്ളിയില്‍, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക മേഖല ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ ഇമാം ഷെയ്ക്ക് ഡോ. അബ്ദുുല്ല അവദ് അല്‍-ജുഹാനിയാണ് ഇസ്തിസ്ഗ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.

മദീനയിലെ പ്രവാചക പള്ളിയില്‍ നടന്ന ഇസ്തിസ്ഗ പ്രാര്‍ത്ഥനക്ക് ഇമാം ഷെയ്ഖ് അബ്ദുല്‍ബാരി അല്‍ തുബൈത്തിയാണ് ഇസ്തിസ്ഗ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത് മദീന മേഖലയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ ഖാലിദ് അല്‍ ഫൈസലിന്റെ സാന്നിധ്യത്തിലായിരുന്നു മദീനയിലെ ഇസ്തിസ്ഗ പ്രാര്‍ത്ഥന.

നജ്‌റാന്‍, ഖസീം, കിഴക്കന്‍ പ്രവിശ്യ, അസിര്‍ തുടങ്ങി രാജ്യത്തെ മറ്റ് എല്ലാ പ്രവിശ്യകളിലും പ്രവാചകന്റെ തിരുസുന്നത്ത് പ്രകാരം നിരവധി വിശ്യാസികള്‍ മഴ വര്‍ഷിക്കുവാനുള്ള ഇസ്തിസ്ഗ എന്ന പ്രത്യേക പ്രാര്‍ത്ഥന നടത്തുകയുണ്ടായി.