സമസ്ത കേന്ദ്ര മുശാവറ അംഗം എ. മരക്കാര്‍ ഫൈസി അന്തരിച്ചു

♠ ഹരിത ഉമാമഹേശ്വരന്‍
തിരൂര്‍: ഫത്‌വാ കമ്മിറ്റി അംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവുമായ എ. മരക്കാര്‍ ഫൈസി നിറമരുതൂര്‍ അന്തരിച്ചു. 74 വയസായിരുന്നു. സമസ്ത മുശാവര മെമ്പറായിരുന്നു നിറമരതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ മകനാണ്.
കരിങ്ങനാട്, കോട്ടക്കല്‍ പാലപ്പുറം, ചെമ്മന്‍ കടവ്, വള്ളിക്കാഞ്ഞിരം, കൈനിക്കര, കാരത്തൂര്‍ ബദരിയ്യ, അയ്യായ്യ, പൊന്‍മുണ്ടം, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു.
ഭാര്യ: ഫാത്വിമ. മക്കള്‍: അബ്ദുറഹ്‌മാന്‍, ശരീഫ, റാബിഅ റൈഹാനത്ത്, ഉമ്മു ഹബീബ, ഹന്നത്ത്, പരേതനായ അബ്ദുല്‍ ഹക്കീം.






