സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ശബ്ധം തന്റേതു തന്നെയാണെന്ന് സ്വപ്ന സുരേഷ്

♠ഹരിത ഉമാമഹേശ്വരന്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ശബ്ദം തന്റേത്തന്നെയാണെന്ന് സ്വപ്ന സുരേഷ്. ദക്ഷിണമേഖല ജയിലിലെ ഡിഐജി ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയപ്പോളാണ് സ്വപ്ന ഇത് സമ്മതിച്ചത്.
ശബ്ധം എന്റെ ആണെങ്കിലും സംസാരിച്ചത് ഓര്‍മ്മയില്ല എന്നാണ് ഡിഐജിയോട് സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്. സ്വപ്നയുടെ പേരിലുള്ള ശബ്ധം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതിനെ കുറിച്ച് അന്വേഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ജയില്‍ മേധാവി റിഷിരാജ് സിംഗ് ദക്ഷിണമേഖല ജയില്‍വകുപ്പ് ഡിഐജിയോട് നിര്‍ദേശിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഒക്‌ടോബര്‍ 14നാണ് ആട്ടകുളങ്ങര ജയിലില്‍ സ്വപ്ന എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഭര്‍ത്താവിനെയും മകളെയും അമ്മയെയും കാണാന്‍ സ്വപ്നയെ അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വപ്നയെ ചോദ്യം ചെയ്യാനായി ജയിലില്‍ ഇന്ന് എത്തിട്ടുണ്ട്.
അന്വേഷണറിപ്പോര്‍ട്ട് ഇന്നോ നാളെയോ തന്നെ ഐജി ജയില്‍ മേധാവി റിഷിരാജ് സിംഗ്‌ന് സമര്‍പ്പിക്കും.






