സ്വപ്നയുടെ പേരിലുള്ള ശബ്ധ സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നു.

♠ ഹരിത ഉമാമഹേശ്വരന്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിലുള്ള സ്വപ്ന സുരേഷിന്റെതെന്ന ശബ്ധ സന്ദേശത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് ഉത്തരവിട്ടത്. ഇന്നു തന്നെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ദക്ഷിണമേഖല ഡിഐജിയോട് നിര്‍ദേശിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു എന്നാണ് ശബ്ധ സന്ദേശത്തില്‍ ഉള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഒരു വാര്‍ത്താ പോര്‍ട്ടലിലാണ് സ്വപ്ന സുരേഷിന്റെ പേരില്‍ ശബ്ധ സന്ദേശം വന്നത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞതായും താന്‍ രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെ ഒപ്പിടുവിച്ചുവെന്നും സ്വപ്ന സുരേഷിന്റെ ആരോപണമുണ്ട്. ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചര്‍ച്ച നടത്തിയതായി അത് ഏറ്റു പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറയുന്നതായും ശബ്ധ സന്ദേശത്തില്‍ ഉണ്ട്.
എന്നാല്‍ ശബ്ധ സന്ദേശം സ്വപ്ന സുരേഷിന്‍േറതാണെന്ന് ഉറപ്പില്ല. ആണെങ്കില്‍ സന്ദേശം എങ്ങിനെ റെക്കോര്‍ഡ് ചെയ്തു? ആരാണ് ഇിതിന് പിന്നില്‍? എന്നിവയാണ് അന്വേഷിക്കുക.






