പത്തനംതിട്ട ജില്ലാ സംഗമം ജനറല്‍ ബോഡിയും ശിശുദിന സംഗമവും നടത്തി

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്) ജനറല്‍ ബോഡി യോഗവും ശിശുദിനവും സംയുകതമായി ആഘോഷിച്ചു. നെഹ്‌റു കാട്ടിതന്ന മാര്‍ഗം നമ്മള്‍ പിന്തുടരണമെന്ന് യോഗം ഉല്‍ഘാടനം ചെയ്ത എബി ചെറിയാന്‍ മാത്തൂര്‍ പറഞ്ഞു.
കണ്‍വീനര്‍ സന്തോഷ് കെ.ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലജന സംഗമം പ്രസിഡന്റ് നബീല്‍ നൗഷാദ് അധ്യക്ഷത വഹിച്ചു. ബാലജനസംഗമം ഭാരവാഹികളായ, സെബിന്‍ സന്തോഷ്, സ്റ്റീവ് സജി, അന്‍ഷു ഷിബു, അലന്‍ മാത്യു, ശ്രീ ശങ്കര്‍ സഞ്ജയ്, ആന്‍ഡ്രിയ ലിസ ഷിബു, ആരോണ്‍ ഷിബു, ആര്‍ദ്ര അജയകുമാര്‍, ശ്വേത ഷിജു, ജിസ്സല്‍ ജോജി, അലീന എബി, ശ്രേയ ജോസഫ്, ഡാന്‍ മാത്യു മനോജ്, സ്‌നിഹ സന്തോഷ്, ഗ്‌ളാഡിസ് എബി, ആവണി അജയകുമാര്‍, നിവേദ്യ അനില്‍കുമാര്‍, നൈനിക നവീന്‍, ഏദന്‍ മാത്യു മനോജ്, അരുന്തതി അജിത് എന്നിവര്‍ വിവിധയിനം കലാപരിപാടികളില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ജനറല്‍ ബോഡി യോഗം പ്രസിഡന്റ് എബി കെ ചെറിയാന്‍ മാത്തൂര്‍ നിയന്ത്രിച്ചു പ്രവര്‍ത്തക റിപ്പോര്‍ട്ടുകള്‍ യഥാക്രമം ജയന്‍ നായര്‍, അലി തേക്കുതോട്, വിലാസ് അടൂര്‍, സിയാദ് പടുതോട്, വറുഗീസ് ഡാനിയല്‍, സുശീല ജോസഫ് മുതലായവര്‍ അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് മെഹബൂബ് അഹമ്മദ് മുഖ്യാഥിതിയായിരുന്നു. സഞ്ജയന്‍ നായര്‍, ഷിജോയ് പി ജോസഫ്, ജോബി ടി ബേബി, പ്രണവം ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. നൗഷാദ് അടൂര്‍, സന്തോഷ് ജി നായര്‍, അയുബ്ബ് പന്തളം, അനില്‍കുമാര്‍ പത്തനംതിട്ട, മനു പ്രസാദ്, മാത്യുതോമസ്, മനോജ് മാത്യു അടൂര്‍, ജോസഫ് നെടിയവിള, സജി കുറുങ്ങാട്ട്, ഷറഫുദ്ദീന്‍ മൗലവി ചുങ്കപ്പാറ, അനിയന്‍ ജോര്‍ജജ്, ജോര്‍ജജ് വറുഗീസ്, ആര്‍ട്ടിസ്റ്റ് അജയകുമാര്‍, ജോസഫ് വടശ്ശേരിക്കര, രാജേഷ് നായര്‍, സന്തോഷ് പൊടിയന്‍, നവാസ് ചിറ്റാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വിലാസ് അടൂര്‍ സ്വാഗതവും അലി തേക്കുതോട് നന്ദിയും പറഞ്ഞു.






