എന്‍.സി.ബി ചോദ്യം ചെയ്യല്‍ തുടരുന്നു

♠ ഹരിത ഉമാമഹേശ്വരന്‍

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യംചെയ്യല്‍ തുടരുകയാണ്. അതെ സമയം ബീനിഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ചോദ്യംചെയ്യലിന് വേണ്ടി നവംബര്‍ 20നാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ നാലു ദിവസം ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍.സി.ബിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ കേസില്‍ പ്രതി ചേര്‍ക്കുന്നതടക്കമുള്ള നടപടിയിലേക്ക് എന്‍.സി.ബി കടന്നേക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കാനിരിക്കെ ഇദ്ദേഹത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡിനെ കുറിച്ച് കമ്പിനികളെ കുറിച്ച് ഇഡി കോടതിയെ അറിയിക്കും.