ധന മന്ത്രിയുടെ നടപടി ചട്ടലംഘനമെന്ന് മുൻ എജി

♠ ഹരിത ഉമാമഹേശ്വരൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി ചട്ടലംഘനമെന്ന് മുൻ അക്കൗണ്ടന്റ് ജനറൽ. സിഎജി റിപ്പോർട്ടിലെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇങ്ങനെ ഒരു വിവാദം. ഇത് നിയമസഭയുടെ അവകാശ ലംഘനമാണെന്ന്  അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

എജി റിപ്പോർട്ടിൽ രാഷ്ട്രീയ ഇടപെടലിന് സാധ്യതയില്ലെന്നും കേരളത്തിലെ എ ജി റിപ്പോർട്ടിൽ സിഎജി ഒപ്പ് വെക്കുക മാത്രമാണ് ചെയ്തതെന്നും ജെയിംസ് ജോസഫ് വ്യക്തമാക്കി.

കിഫ്ബി പ്രവർത്തനം ഭരണഘടനാവിരുദ്ധം ആണെന്നാണ് സി ഐ ജിയുടെ കണ്ടെത്തൽ. സ്വർണ്ണകടത്ത്, ബിനീഷ് വിവാദങ്ങൾ എന്നിവയിൽ സിപിഎം മുങ്ങി നിൽക്കുമ്പോഴായിരുന്നു സിഎജിക്ക് എതിരെ ആക്രമണം.