ഇബ്രാഹം കുഞ്ഞിന്റെ അറസ്റ്റ്: സർക്കാരിനെതിരെ കുഞ്ഞാലിക്കുട്ടി

♠ ഹരിത ഉമാമഹേശ്വരൻ

മലപ്പുറം: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് നടക്കുമെന്ന് നേരത്തെ അറിയാമായിരുന്നു എന്നും ഈ അറസ്റ്റ് അനവസരത്തിൽ ഉള്ളതാണെന്നും മുസ്ലിം ലീഗ്  നേതാവ് പി.കെ  കുഞ്ഞാലിക്കുട്ടി. രണ്ടു മൂന്നു ദിവസങ്ങളിൽ അറസ്റ്റിനായി യോഗം ചേർന്നു എന്നും അധികാര ദുർവിനിയോഗം നടത്തി എന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇടത് മുന്നണി നീക്കത്തിനെതിരെ വ്യാപകമായ പ്രചരണം നടത്താനാണ്  ലീഗിന്റെ തീരുമാനം. അറസ്റ്റ് ഉണ്ടായിരുന്നുവെങ്കിലും അപ്പോൾ തന്നെ ചെയ്യണമായിരുന്നു എന്നും തോന്നുമ്പോൾ ചെയ്യാൻ പറ്റില്ല എന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് വിജിലൻസിന്റെയെന്നും മുസ്ലിംലീഗ് നേതാവ് ആരോപിച്ചു. ഇടതുമുന്നണി കൺവീനർ ഇത് നേരത്തെ തന്നെ പറഞ്ഞു എന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.