വീട്ടിലിരുന്നു കൊവിഡ് ടെസ്റ്റ് നടത്താം

♠ ഹരിത ഉമാമഹേശ്വരൻ
വാഷിംങ്ടൺ: വീട്ടിലിരുന്ന് സ്വയം കൊവിഡ് ടെസ്റ്റ് നടത്താൻ ടെസ്റ്റിംങ് കിറ്റിന് അനുമതി നൽകി അമേരിക്ക. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പരിശോധന പ്രതിസന്ധി ഒഴിവാക്കാനാണ് പുതിയ സംവിധാനം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ലൂസിറ ടെസ്റ്റിലൂടെ സ്വന്തമായി സാമ്പിളെടുത്ത് ടെസ്റ്റിംഗ് യൂണിറ്റിൽ വെച്ച് പരിശോധന നടത്താവുന്നതാണ്. ആശുപത്രികളിലും ഈ കിറ്റ് ഉപയോഗിച്ച് ഫലമറിയാൻ ആകും. അതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
സാമ്പിളെടുത്ത് 30 മിനുട്ടോ അതിൽ കുറവോ സമയത്തിനുള്ളിൽ സ്വന്തമായി ഫലം അറിയാൻ കഴിയുന്ന തരത്തിലുള്ള ടെസ്റ്റിംങ് കിറ്റാണിത്. തെറ്റായ ഫലങ്ങൾക്കുള്ള സാധ്യതയുള്ളതിനാൽ ലോകത്തെല്ലായിടത്തും ഈ ടെസ്റ്റിങ് മാർഗ്ഗം സ്വീകരിക്കുന്നില്ല. മാത്രവുമല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയേക്കാം എന്ന പരിമിതിയുണ്ട്






