തിരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിനും കുടുംബ സംഗമവും സംഘടിപ്പിച്ചു

ജിദ്ദ: നിലമ്പൂര്‍ മണ്ഡലം ജിദ്ദ കെഎംസിസി തിരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിനും കുടുംബ സംഗമവും സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും മുന്‍സിപ്പാലിറ്റിയുടെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് പ്രവാസലോകത്ത് നിന്നും കെഎംസിസി പരിപാടി സംഘടിപ്പിച്ചത്.
സംഗമം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉത്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെയും യുഡിഎഫിന്റെയും പ്രസക്തിയെക്കുറിച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെന്‍ട്രല്‍ നാഷണല്‍ കമ്മിറ്റി സുരക്ഷ സ്‌കീമുകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അബൂട്ടി പള്ളത്ത് അധ്യക്ഷനായിരുന്നു.
മണ്ണാര്‍ക്കാട് കെഎംസിസി പ്രതിനിധി ഹുസൈന്‍, കണ്ണമംഗലം കെഎംസിസി പ്രതിനിധി ശിഹാബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിളക്കമേകുന്ന പ്രവര്‍ത്തനം കാഴ്ചവെച്ച ജിദ്ദ കെഎംസിസി യുടെ വെല്‍ഫെയര്‍ വിംഗിനെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് സെക്രട്ടറി സുബൈര്‍ വട്ടോളിയില്‍ നിന്നും മൊമെന്‍േറാ ഏറ്റുവാങ്ങി. സുബൈര്‍ വട്ടോളി സ്വാഗതവും, ജാബിര്‍ ചങ്കരത്ത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കൊറോണാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു നടത്തപ്പെട്ട കുടുംബ സംഗമത്തില്‍ കെഎംസിസി വനിത ടീമിന്റെ സാന്നിധ്യം ശ്രദ്ധേയമായി.
ആശാ ഷിജുവിനെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഇശല്‍ രാവില്‍ മണ്ഡലത്തില്‍നിന്നുള്ള സിറാസ് കരുളായി, അജീഷ്, അര്‍ഷാദ്, മുനീര്‍ ബാബു, റഷീദ് ചുങ്കത്തറ തുടങ്ങിയവര്‍ അണിനിരന്നു.
ദുല്‍ഫുകാര്‍ ചുങ്കത്തറ, നിഷാജ് അനക്കായി, സിറാസ് കരുളായി, ഹഖ് ചുങ്കത്തറ, ജനീഷ് വഴിക്കടവ്, ജലീല്‍ മൂത്തേടം, അബ്ദു പലേമാട്, സലീം മുണ്ടേരി, കരീം അമരമ്പലം പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.






