സൗദിക്ക് ആശ്വാസമായി പ്രതിദിന കൊറോണ രോഗിരോഗികളേക്കാൾ കൂടുതല്‍ രോഗ മുക്തര്‍

♠ ജെ.പി

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗമുക്തരുടെ എണ്ണം പ്രതിദിന കൊവിഡ് രോഗികളെകാള്‍ കൂടുതലാണ്. 436 പേരുടെ രോഗ മുക്തിയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗ മുക്തി നേടിയവരുടെ എണ്ണം 3,41,104 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 362 പേരില്‍ പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,53,918 ലെത്തി. കോവിഡ് മൂലം മരിച്ചത് 16 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5692 പേരുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 49 പേരിലാണ്. റിയാദ് 35, മക്ക 29, ഹായില്‍ 21, ഖമീസ്മുഷൈത്ത് 16, ഹൂഫൂഫ് 14, യാമ്പു, ബല്ലിസ്മര്‍ എന്നിവിടങ്ങളില്‍ 12 വീതം, തായിഫ് 10, ജിദ്ദ 8 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മറ്റ് സ്ഥലങ്ങള്‍.

7212 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 816 പേര്‍ അത്യാസന്ന നിലയിലുള്ളത്.