കെ നാരായണന്‍ മാസ്റ്റര്‍ മൂന്നാം ചരമ ദിന വാര്‍ഷികം ആചരിച്ചു

തലശ്ശേരി: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈ: പ്രസിഡണ്ടായിരുന്ന കെ നാരായണന്‍ മാസ്റ്റരുടെ മൂന്നാം ചരമ ദിന വാര്‍ഷികം തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

നാരായണന്‍ മാസ്റ്റരുടെ ഇടത്തിലമ്പലത്തിലുള്ള വസതിയിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗത്തില്‍ മണ്ണയാട് ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എന്‍ ജയരാജ് ഉത്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഡി.സി.സി സെക്രട്ടറിമാരായ എം.പി അരവിന്ദാക്ഷന്‍, കണ്ടോത്ത് ഗോപി, എം.വി സതീശന്‍, പി.വി രാധാകൃഷ്ണന്‍, കെ.ഇ പവിത്ര രാജ്, എം.പി സുധീര്‍ ബാബു, ഉച്ചുമ്മല്‍ ശശി, സി. ശിഖ, കെ.പി രാഗിണി, പി.കെ പരിമള, എന്‍. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നാരായണന്‍ മാസ്റ്റരുടെ കുടുബാംഗങ്ങളും പങ്കെടുത്തു.