താലൂക്ക് ഓഫീസിനു മുന്നില്‍ നിലപാട് അറിയിക്കല്‍ സമരം നടത്തി

തലശ്ശേരി: ഇടതു സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ സിവില്‍ സര്‍വ്വീസിന്റെ ആത്മാഭിമാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി യുനൈറ്റഡ് ടീച്ചേര്‍സ് ആന്റ് എംപ്‌ളോയീസ് ഫെഡറേഷന്‍ (യു.ടി.ഇ.എഫ്) തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നിലപാട് അറിയിക്കല്‍ സമരം നടത്തി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രമേശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി.പി ഹരിലാല്‍, പി.എം ദിനേശന്‍, കെ. രാജേഷ്, എ. ബിജേഷ്, സബാസ്റ്റിയന്‍, ഉണ്ണികൃഷ്ണന്‍, സുനില്‍ കുമാര്‍, കെ. റസാഖ് സംസാരിച്ചു.






