സൗദിയില്‍ ഇന്ന് രേഖപ്പെടുത്തിയത് കുറഞ്ഞ പ്രതിദിന കൊവിഡ് രോഗികള്‍

– ജെ.പി –
റിയാദ്: കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് രോഗികളാണ് ഇന്ന് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 301 പേരില്‍ മാത്രമാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,53,556ലെത്തി. കോവിഡ് മൂലം സൗദിയില്‍ മരിച്ചത് 19 പേര്‍. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5676 പേരുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍ 42 പേരിലാണ്. ഹായില്‍ 31, യാമ്പു, മക്ക എന്നിവിടങ്ങളിൽ 23 വീതം, മദീന, ഖമീസ്മുഷൈത്ത് എന്നിവിടങ്ങളിൽ 15 വീതം, ജിദ്ദ 12 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മറ്റ് സ്ഥലങ്ങള്‍.
301 പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ എണ്ണം 3,53,556 ആയിട്ടുണ്ട്. 364 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,40,668 പേരുമാണ്. 7212 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 823 പേരാണ് അത്യാസന്ന നിലയിലുള്ളത്.






