സൗദിയില്‍ ഇന്ന് കൊവിഡ് മൂലം മരിച്ചത് 16 പേര്‍

♠ ജെ.പി
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം സൗദിയില്‍ മരിച്ചത് 16 പേര്‍. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5657 പേരുമാണ്. ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍ 57 പേരിലാണ്. യാമ്പു 47, മദീന 23, ബല്‍ജുര്‍ഷി 30, ജിദ്ദ 12, മക്ക 12, ബുറൈദ 10 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
305 പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ എണ്ണം 3,53,255 ആയിട്ടുണ്ട്. 357 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,40,304 പേരുമാണ്. 7294 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 810 പേരാണ് അത്യാസന്ന നിലയിലുള്ളത്.






