എ.കെ മുസ്തഫ സാഹിബ് മെമ്മോറിയൽ ആമ്പുലൻസ് ഉദ്ഘാടനം 16 തിങ്കളാഴ്ച

തലശ്ശേരി : ജീവകാരുണ്യ രംഗത്തു  തലശ്ശേരിയിൽ  വേറിട്ട സാന്നിദ്ധ്യമായി പ്രവർത്തിച്ചു വരുന്ന ഗ്രീൻവിങ്ങ്സ് ചാരിറ്റബിൾ സൊസൈറ്റി രണ്ടാമത് ആമ്പുലൻസ് തിങ്കളാഴ്ച സർവ്വീസ് ആരംഭിക്കും. ഗ്രീൻ വിങ്ങ്സിൻ്റെ സ്ഥാപക പ്രസിഡണ്ട് മർഹും എ.കെ മുസ്തഫയുടെ ഓർമ്മനിലനിർത്താൻ അദ്ദേഹത്തിൻ്റെ പേരിലാണ് ആമ്പുലൻസ് സേവനം ലഭ്യമാക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമൂഹത്തിലെ പാവപ്പെട്ടവർക്കും നിരാശ്രയർക്കും സൗജന്യമായാണ് സേവനം ലഭ്യമാക്കുക. ഇതര ആമ്പുലൻസ് നടത്തിപ്പുകാർ ഈടാക്കുന്നതിൽ നിന്നും കുറഞ്ഞ വാടക വാങ്ങാനാണ് തീരുമാനം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് ചേരുന്ന ചടങ്ങിൽ കെ.മുരളീധരൻ എം.പി ആമ്പുലൻസ് പൊതുജനങ്ങൾക്കായി സമർപ്പിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ മുഖ്യാതിഥിയാവും. ഗ്രീൻ വിങ്ങ്സ് ചീഫ് കോർഡിനേറ്റർ റഷീദ് കരിയാടൻ താക്കോൽ ഏറ്റുവാങ്ങും. ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടൻ, ജനറൽ ആശുപത്രി സുപ്രണ്ട് ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, ആർ.എം .ഒ ഡോ. ജിതിൻ, വിവിധ രാഷ്ടിയ പാർട്ടി നേതാക്കൾ ആശംസകൾ അർപ്പിക്കും.

വാർത്താ സമ്മേളനത്തിൽ നൗഷാദ് കായ്യത്ത്, റഷീദ് കരിയാടൻ, നൂർ മുഹമ്മദ് തിരൂർ, നൗഷാദ് പൊന്നകം, സമാൻ കതിരൂർ, ബഷീർ ടേസ്റ്റി, വി.സിറാജ്, മുല്ലക്കോയ, ടി.പി നൗഷാദ്, ഹനീഫ, റഹീസ് സംബന്ധിച്ചു.